Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P.K. Kunhalikutty

എ​ന്തി​നി​ത്ര ആ​ട്ടും തു​പ്പും സ​ഹി​ക്ക​ണം; സി​പി​ഐ​ക്കാ​യി വാ​തി​ൽ തു​റ​ന്ന് ലീ​ഗ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യെ ചൊ​ല്ലി സി​പി​എം- സി​പി​ഐ ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ സി​പി​ഐ​യെ പ​രോ​ക്ഷ​മാ​യി ക്ഷ​ണി​ച്ച് കെ.​പി.​എ.​മ​ജീ​ദ്. ഇ​തു സം​ബ​ന്ധി​ച്ച് മ​ജീ​ദ് ച​ന്ദ്രി​ക​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​മാ​ണ് പു​തി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച​ത്. സി​പി​ഐ​യെ സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങു​ന്ന നി​ല​യി​ലേ​ക്ക് ത​ള്ളി.

മു​ന്ന​ണി​യി​ൽ വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മു​ള്ള വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് മ​ജീ​ദി​ന്‍റെ ലേ​ഖ​ന​ത്തി​ലു​ള്ള​ത്. സി​പി​ഐ എ​ന്തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​ഗ​ണ​ന സ​ഹി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​ൽ ഇ​ങ്ങ​നെ തു​ട​രാ​നാ​കു​മോ​യെ​ന്നും ലേ​ഖ​നം ചോ​ദി​ക്കു​ന്നു. സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, കോ​ൺ​ഗ്ര​സ് എ​ന്നി​വ​ർ ഒ​ന്നി​ച്ച് ഭ​രി​ച്ചി​രു​ന്ന കാ​ല​ഘ​ട്ട​ത്തെ സു​വ​ർ​ണ​കാ​ല​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചും സി​പി​ഐ​യു​ടെ പ​ഴ​യ രാ​ഷ്ട്രീ​യ​പ്ര​സ​ക്തി ചൂ​ണ്ടി​ക്കാ​ട്ടി​യും മ​ജീ​ദ് ലേ​ഖ​ന​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

മ​ജീ​ദി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും രം​ഗ​ത്തെ​ത്തി. രാ​ഷ്ട്രീ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ൽ അ​സാ​ധ്യ​മാ​യി എ​ന്താ​ണ് ഉ​ള്ള​തെ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തോ​ടെ സി​പി​ഐ​യു​മാ​യി ഭാ​വി​യി​ൽ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള സാ​ധ്യ​ത പൂ​ർ​ണ​മാ​യി ത​ള്ളു​ന്നി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് ലീ​ഗ് ന​ൽ​കു​ന്ന​ത്.

അ​തേ​സ​മ​യം വി​വാ​ദ​ത്തി​ൽ പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ കൂ​ടു​ത​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം. മു​ന്ന​ണി​ക്കു​ള്ളി​ലെ ത​ർ​ക്കം പ​ര​സ്യ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് നീ​ങ്ങാ​തി​രി​ക്ക​ണ​മെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ ധാ​ര​ണ.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫി​ലെത്തിക്കാൻ എ​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​​​ല​​​പ്പു​​​റം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​നെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി ത​​​ന്നെ ആ​​​രും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. അ​​​ർ​​​ധ​​​സ​​​മ്മ​​​തം​​​കൊ​​​ണ്ട് ഒ​​​ന്നും ന​​​ട​​​ക്കി​​​ല്ല. ഫോ​​​ർ​​​മു​​​ല വ​​​ച്ചു​​​ള്ള ച​​​ർ​​​ച്ച ആ​​​രു​​​മാ​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ത​​​ദ്ദേ​​​ശ, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ വ​​​ലി​​​യ വി​​​ജ​​​യ​​​ത്തെ തു​​​ട​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫാ​​​ണ് ഇ​​​നി​​​യെ​​​ന്ന ചി​​​ന്ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം പ​​​ല പാ​​​ർ​​​ട്ടി​​​ക​​​ളും യു​​​ഡി​​​എ​​​ഫി​​​നോ​​​ടു​​​ള്ള നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ൾ വ​​​രു​​​ന്ന ട്രെ​​​ൻ​​​ഡു​​​ണ്ട്. ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യി യോ​​​ജി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​രു​​​മാ​​​യും യോ​​​ജി​​​ക്കാ​​​മെ​​​ന്ന​​​ത് താ​​​ൻ വി​​​ശാ​​​ലാ​​​ർ​​​ഥ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​ർ​ക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം: പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​നു പി​ന്നാ​ലെ യു​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു. ഇ​ട​തു​പ​ക്ഷ​ത്തെ അ​തൃ​പ്ത​രെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന് മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

അ​തൃ​പ്ത‌​രാ​യ നി​ര​വ​ധി പേ​ർ എ​ൽ​ഡി​എ​ഫി​ലു​ണ്ട്. ആ​ശ​യ​പ​ര​മാ​യി യോ​ജി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ മു​ന്ന​ണി​യി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​രു​ടെ​യും പേ​രെ​ടു​ത്ത് പ​റ​യു​ന്നി​ല്ല. മു​ന്ന​ണി വി​പു​ലീ​ക​രി​ച്ച് അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തും.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി ഓ​രോ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി ന്യൂ​ന​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി ക​ളി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ കാ​ർ​ഡ് ഇ​റ​ക്കി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

 

 

Latest News

Corehub Up